KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വായനപക്ഷാചരണ സമാപനം

പൊൻകുന്നം: ജനകീയ വായനശാലയുടെ വായനപക്ഷാചരണ സമാപനം ബുധനാഴ്ച 5.30-ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് ടി.എസ്.ബാബുരാജ് അധ്യക്ഷത വഹിക്കും. പനമറ്റം രാധാകൃഷ്ണൻ വരച്ച വി.കെ.എൻ., ഡോ. അയ്യപ്പപണിക്കർ എന്നിവരുടെ ഛായാചിത്രങ്ങൾ വായനശാലയിൽ സമർപ്പിക്കും.

പനമറ്റം: കാഥികൻ വി.സാംബശിവന്റെ ജന്മദിനത്തിൽ വെളിയന്നൂർ ദേശാഭിമാനി വായനശാല വായനയും കഥാപ്രസംഗകലയും എന്ന വിഷയത്തിൽ വെബിനാർ നടത്തി. പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറികൗൺസിൽ ജോയിന്റ്‌ സെക്രട്ടറി എൻ.ഡി.ശിവൻ നയിച്ചു. ലൈബ്രറി സെക്രട്ടറി പി.എസ്.രാജീവ്, അനഘരാജ്, രോഹിത് സനീഷ്, എം.കശ്യപ്, സച്ചിൻബാബു, സബീർ, അനന്തകൃഷ്ണൻ, വിശാൽ എ.നായർ, കൃഷ്ണ ജയരാജ്, കീർത്തന മനോജ് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!