KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണുകൾ നൽകി

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളേജിലെ 2001 ബി.കോം. ബാച്ചിലെ പൂർവവിദ്യാർഥികളുടെ സംഘടനയായ കോമേഴ്സ് സ്റ്റുഡന്റസ് അലുമ്‌നി അസോസിയേഷൻ (കോസ) മൂന്ന് സ്കൂളുകളിലെ വിദ്യാർഥികൾക്കായി 26 സ്മാർട്ട് ഫോണുകൾ നൽകി. ബാച്ചിലെ സഹപാഠികളും അധ്യാപികമാരുമായ കൊല്ലം പൂതക്കുളം ചെമ്പകശ്ശേരി എച്ച്.എസ്.എസിലെ ഇ.ജി.രഞ്ജിനിമോൾ, കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ ജെറ്റി ജെ.റോസ്, വൈക്കം വല്ലകം സെന്റ് മേരീസ് എച്ച്.എസ്.എസിലെ ദീപ്തി ഗോപാൽ എന്നിവർ നിർധനരായ കുട്ടികളുടെ ബുദ്ധിമുട്ടുകൾ പങ്കുവെച്ചതിനെത്തുടർന്നാണ് ഫോണുകൾ വാങ്ങിനൽകിയത്. ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങളുമായി തുടർന്നും പ്രവർത്തിക്കുമെന്ന് കോസ ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!