അമൽജ്യോതിയിൽ വെബിനാർ
കാഞ്ഞിരപ്പിള്ളി: അമൽജ്യോതി എൻജിനീയറിങ് കോളേജും ഐ.ഇ.ഇ.ഇ. ഏഷ്യ പസഫിക് റീജൻ എഡ്യൂക്കേഷണൽ ആക്ടിവിറ്റീസ് കമ്മിറ്റിയും ചേർന്ന് മലിനീകരണം തടയൽ, ഊർജോത്പാദനം എന്നീ വിഷയങ്ങിളിൽ 10-നും 11-നും വെബിനാർ നടത്തും. അമൽജ്യോതി കോളേജ് റിസർച്ച് ഡീൻ ഡോ. സോണി സി.ജോർജ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അസിസ്റ്റന്റ് എൻജിനീയർ ഹരിദാസ് വിജയൻ എന്നിവർ ക്ലാസുകൾ നയിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് bit.ly/ieee_pollution എന്ന ലിങ്കിൽ പേരുകൾ രജിസ്റ്റർ ചെയ്യാം.