KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാരുണ്യത്തിന് എംഎൽഎയുടെ ആദരവ് ..

മുണ്ടക്കയം : കോവിഡ് ബാധിച്ച് മരിച്ച ലോട്ടറി തൊഴിലാളിയായ സിന്ധുവിന്റെ മകൾക്ക് സൗജന്യ വിദ്യാഭ്യാസവും തുടർന്ന് ജോലിയും ഉറപ്പാക്കിയ ശ്രീമതി ഗിരിജാ പ്രസാദിനെയും വീട് നിർമ്മിക്കാൻ കുറഞ്ഞ വിലയ്ക്ക് സ്ഥലം നൽകിയ പി എൻ സത്യൻ പഞ്ചാരത്തിനെയും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പൊന്നാടയണിയിച്ച് ആദരിച്ചു .

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് രേഖാദാസ്‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി അംഗം സി.വി.അനിൽ കുമാർ കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡൻറ്‌ സാജൻ കുന്നത്ത്, മണ്ഡലം പ്രസിഡൻറ് ചാർലി കോശി, സർവീസ് ആർമി സെക്രട്ടറി ലാലു ഷാസ്, പഞ്ചായത്തംഗം ബിൻസി മാനുവൽ, റഷീദ് താന്നിമൂട്ടിൽ, ഒ.പി.എ. സലാം, തോമസ്‌കുട്ടി കളങ്ങര എന്നിവർ പ്രസംഗിച്ചു.

error: Content is protected !!