KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

220 കെ.വി.ലൈൻ പൊട്ടിവീണു: ദുരന്തം ഒഴിവായി

മണിമല: മൂഴിയാറിൽ നിന്നും വൈദ്യുതി ബോർഡിന്റെ പള്ളത്തെ സ്റ്റേഷനിലേക്ക് വലിച്ചിരുന്ന 220 കെ.വി.ലൈൻ വെള്ളാവൂരിൽ പൊട്ടിവീണു. വെള്ളാവൂർ പുത്തൂർ കടവിനും താഴത്തുവടകര വള്ളൂത്താനം കോളനിക്കും മദ്ധ്യേയാണ് ലൈൻ പൊട്ടിവീണത്. ലൈൻ പൊട്ടിവീണ ഭാഗത്ത് ചേന, വാഴ എന്നീ കൃഷികൾ നശിച്ച തൊഴിച്ചാൽ മറ്റ് കാര്യമായ നാശ നഷ്ടമുണ്ടായില്ല. രണ്ട് ടവറുകൾ തമ്മിൽ ഏകദേശം ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്ത് വള്ളൂത്താനം ടവറിന്റെ ഭാഗത്തുനിന്നാണ് ലൈൻ പൊട്ടിയത്. അറുപത് വർഷങ്ങൾക്ക് മുൻപ് നിർമിച്ച ലൈനാണിത്.

error: Content is protected !!