ഹൈവേ നിർമ്മാണം കരിങ്കൽക്കെട്ട് ഇടിഞ്ഞുതകർന്നു

മണിമല: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ നിർമ്മാണം നടക്കുന്ന മണിമലയിൽ റോഡിന്റെ വീതി വർദ്ധിപ്പിച്ചപ്പോൾ പുരയിടങ്ങൾക്ക് കെട്ടിയ കരിങ്കൽ സംരക്ഷണകെട്ട് ഇടിഞ്ഞു. മണിമല-മൂലേപ്പാവ് റോഡിൽ കൊച്ചുമുറി പുരയിടത്തിനു സമീപം നിർമ്മിച്ചിരുന്ന ഇരുപത്തിയഞ്ച് അടിയോളം ഉയരവും നാല്പതടിയോളം നീളവുമുള്ള കരിങ്കൽക്കെട്ടാണ് ഇടിഞ്ഞുതകർന്നത്.

error: Content is protected !!