KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രോഗം ബാധിച്ച് അവശനിലയിലായ കുതിര നാട്ടുകാർക്ക് നൊമ്പരക്കാഴ്ച..

ചിറക്കടവ്: ആദ്യമൊക്കെ നാട്ടുകാർക്ക് കൗതുകക്കാഴ്ചയായിരുന്ന കുതിരയിപ്പോൾ നാട്ടുകാർക്ക് നൊമ്പരക്കാഴ്ച. വ്രണം പൊട്ടിയൊലിച്ച് കാൽ നിലത്തുകുത്താനാവാതെ ദുരിതമനുഭവിക്കുകയാണ്. റോഡ് നിർമാണത്തിനെത്തിയവർ കൊണ്ടുവന്ന കുതിര.

പുനലൂർ-പൊൻകുന്നം ഹൈവേ നിർമാണത്തിനെത്തിയ സംഘം മാസങ്ങൾക്ക് മുൻപ് പ്രദേശത്ത് കൊണ്ടുവന്നതാണിതിനെ. ചെറുവള്ളി കറുത്തമഞ്ഞാടി ഭാഗത്ത് ഇവരുടെ താമസസ്ഥലത്താണിപ്പോൾ കുതിര. കാൽ അറ്റുപോകുംവിധം വ്രണമായിട്ടും വേണ്ട ചികിത്സ ലഭ്യമാക്കിയിട്ടില്ല. പ്രദേശവാസികളിൽ ചിലർ മൃഗസ്‌നേഹികളുടെ സംഘടനകളെ അറിയിച്ചെങ്കിലും നടപടിയായില്ല. തീറ്റ കഴിക്കാൻ മടികാണിക്കുന്ന കുതിരയിപ്പോൾ എല്ലുംതോലുമായ നിലയിലുമാണ്.

ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ കുതിരയുടെ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതരുടെ ഇടപെടൽ വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

error: Content is protected !!