KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചോലത്തടം-കൊക്കയാർ റോഡ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം: ചോലത്തടം-കൂട്ടിക്കൽ-കൊക്കയാർ റോഡിന്റെ ഒന്നാംഘട്ട നിർമ്മാണോദ്ഘാടനം ഞായറാഴ്ച രാവിലെ 10-ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. പൂഞ്ഞാർ-എരുമേലി റോഡിലെ ചോലത്തടം ഭാഗത്ത് ആരംഭിച്ച് കാവാലി-കൂട്ടിക്കൽ-കൊക്കയാർ വഴി ഇടുക്കി ജില്ലയിലെ മുപ്പത്തിയഞ്ചാം മൈലിൽ ദേശീയപാതയിൽ എത്തുന്ന റോഡാണിത്. 

ജില്ലയിലെ ഒന്നാംഘട്ടമായി നിർമ്മാണം നടക്കുന്ന 10 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തുക. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷനാകും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. 

ആന്റോ ആൻറണി എം.പി., റോഡിനുവേണ്ടി ഏറെ ശ്രമങ്ങൾ നടത്തിയ മുൻ എം.എൽ.എ. കെ.ജെ.തോമസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് എന്നിവർ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പി.എ.സജിമോൻ, വൈസ് പ്രസിഡൻറ് എന്നിവർ അറിയിച്ചു.

error: Content is protected !!