എരുമേലി ഷേർമൗണ്ട് പബ്ലിക് സ്കൂളിൽ നക്ഷത്രവനം

 

എരുമേലി : വനവത്കരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പിന് കീഴിലുള്ള സാമൂഹിക വനവത്‌കരണവിഭാഗം നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിക്കു എരുമേലി ഷേർമൗണ്ട് പബ്ലിക് സ്കൂളിൽ തുടക്കമായി.

അശ്വതി മുതൽ രേവതിവരെയുള്ള 27 നക്ഷത്രങ്ങൾക്കായി കാഞ്ഞിരം, നെല്ലി, അത്തി, ഞാവൽ, ചമത, കൂവളം തുടങ്ങി ഇലിപ്പ വരെയുള്ള 27 വൃക്ഷങ്ങളാണ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നട്ട്‌ പിടിപ്പിക്കുന്നത്. ചെടികളുടെ പേരും ശാസ്ത്രീയനാമവും രേഖപ്പെടുത്തിയ ബോർഡുകളും സ്ഥാപിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ആദ്യ നക്ഷത്രവനമാണ് ഷേർമൗണ്ട് പബ്ലിക് സ്കൂളിൽ നടപ്പാക്കുന്നത്.

അമൂല്യങ്ങളായ ഔഷധ സസ്യങ്ങളുടെ സംരക്ഷണവും പരിപാലനവുമാണ് നക്ഷത്രവനം ലക്ഷ്യംവെയ്ക്കുന്നത്.

ഗവ ചീഫ് വിപ്പ്‌ ഡോ. എൻ.ജയരാജ്‌ ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ജി.പ്രസാദ്, പൊൻകുന്നം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി ജോൺ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ ജോർജ് കുട്ടി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ടി.എസ്. കൃഷ്ണകുമാർ, ജൂബി അഷ്‌റഫ്‌, വാർഡ് അംഗം ജെസ്‌ന നജീബ്, സ്കൂൾ മാനേജർ ഷെമീർ വി. ഹമീദ്, പ്രിൻസിപ്പൽ ആൻസമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!