KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡോക്ടറെ മർദിച്ചവർക്കെതിരേ നടപടി വേണം-ഐ.എം.എ.

പൊൻകുന്നം: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവ് ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് ഐ.എം.എ.കാഞ്ഞിരപ്പള്ളി ബ്രാഞ്ച് ആവശ്യപ്പെട്ടു. ശാന്തിനികേതൻ ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റെത്തിയ ആളിനോട് വിവരം ചോദിക്കുന്നതിനിടെ ഡോക്ടറെ മർദിക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ആരോപണമുണ്ട്.

പൊൻകുന്നം പോലീസ് കേസെടുത്തതുപോലും ഐ.എം.എ.ഇടപെട്ടതുകൊണ്ടാണ്. പ്രതി അരുൺരാജ് ഇതിനിടെ ഒളിവിൽ പോയി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാത്തതിൽ യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് ഡോ. കെ.ഇ.മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. മാത്യു പി.തോമസ്, ട്രഷറർ ഡോ. പി.ഐ.ജോസഫ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!