KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. വാഴൂർ സ്വദേശി പ്രശാന്തി (29) നാണ് പരിക്കേറ്റത്. കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജങ്ഷനിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു അപകടം. കാലിന് സാരമായി പരിക്കേറ്റ പ്രശാന്തിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി ഗ്രാന്റ് ഓപ്പേറ തിയേറ്റർ ഭാഗത്തുനിന്ന് വന്ന കാറും പൊൻകുന്നം ഭാഗത്തുനിന്നെത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ പ്രശാന്ത് ഓഫീസിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

error: Content is protected !!