KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഠത്തുംപടി മുതിരമല പൂവന്‍പാറ മുതിരമല റോഡുകള്‍ നവീകരിച്ചതിന്റെ ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിര്‍വഹിച്ചു

എംഎല്‍എ ഫണ്ടില്‍ നിന്ന 34 ലക്ഷം ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങൾ പൂർത്തിയാക്കിയ നെടുങ്കുന്നം പഞ്ചായത്തിലെ മഠത്തുംപടി മുതിരമല പൂവന്‍പാറ മുതിരമല റോഡുകള്‍ നവീകരിച്ചതിന്റെ ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിര്‍വഹിച്ചു.

പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണ ചുമതല. ഇന്ന് രാവിലെ പത്തിന് ഗവ.ചീഫ് വിപ്പ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് റജി പോത്തന്‍, എ കെ ബാബു, മിനി, രാജീവ് എന്നിവരും പ്രദേശവാസികളും സംബന്ധിച്ചു

error: Content is protected !!