ഫാ.സ്റ്റാൻ സ്വാമിയുടെ മരണം മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കണം : സി.പി.ഐ കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മറ്റി
കാഞ്ഞിരപ്പള്ളി: മനുഷ്യാവകാശ പ്രവർത്തകനും, പുരോഹിതനും, സാമൂഹിക പ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമിയെ യു.എ.പി.എ ചുമത്തുകയും, ജയിലിലടയ്ക്കുകയും, ജാമ്യം നൽകാതെ ചികിത്സ പോലും നിഷേധിക്കുകയും ചെയ്ത കേന്ദ്ര ഭരണകൂടത്തിനെതിരെ സി.പി.ഐ കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
പ്രതിഷേധയോഗം സി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി അഡ്വ: എം എ ഷാജി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി ജോ പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മറ്റി അംഗം കെ ബാലചന്ദ്രൻ , ലോക്കൽ കമ്മറ്റി അംഗങ്ങളായ എ.സി റെജി കുമാർ, ജയ്മോൻ ജോസ്, സലിം അമരീസ്, അനസ് തേനംമാക്കൽ , അൻസാരി സിഎം, അസ്സീസ് പനന്താനം, രാജൻ ഒട്ടക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.