KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചോലത്തടം-കാവാലി- കൂട്ടിക്കൽ റോഡ്‌ ഉദ്ഘാടനം ; പദ്ധതിക്ക് തുടക്കം കുറിച്ച പി.സി. ജോർജിനെ ഒഴിവാക്കിയതായി പരാതി

മുണ്ടക്കയം: ചോലത്തടം-കാവാലി- കൂട്ടിക്കൽ റോഡിന്റെ ഉദ്ഘാടന പരിപാടിയിൽ പി.സി.ജോർജിനെ ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് ജനപക്ഷം കൂട്ടിക്കൽ മണ്ഡലം കമ്മറ്റി. പി.സി.ജോർജ് ശ്രമിച്ച് ഭരണാനുമതി ലഭിച്ച റോഡിന്റെ നിർമാണ ഉദ്ഘാടന നോട്ടീസിൽ പോലും അദ്ദേഹത്തിന്റെ പേര് ഒഴിവാക്കി. പുതിയ ഭരണകർത്താക്കളുടെ നിലപാട് പ്രതിഷേധാർഹമാണ്.

പി.സി.ജോർജിന്റെ ശ്രമഫലമായി കൊണ്ടുവന്ന പല പദ്ധതികളും തന്റേതാക്കി മാറ്റാൻ ശ്രമിക്കുന്ന സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ .എ. യുടെ ശ്രമം പ്രതിഷേധാർഹമാണെന്നും കേരള ജനപക്ഷം കൂട്ടിക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് സണ്ണി കദളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

error: Content is protected !!