ബിഎം, ബിസി നിലവാരത്തില്‍ നിർമ്മിക്കുന്ന ചോലത്തടം – കൂട്ടിക്കൽ – കൊക്കയാർ റോഡിന്റെ ഒന്നാം ഘട്ടം നിർമ്മാണോദ്‌ഘാടനം ഓൺലൈനായി പൊതുമരാമത്ത് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് നിർവഹിച്ചു.

കൂട്ടിക്കൽ : ചോലത്തടം – കൂട്ടിക്കൽ – കൊക്കയാർ റോഡിന്റെ ഒന്നാം ഘട്ടം നിർമ്മാണോദ്‌ഘാടനം ഓൺലൈനായി പൊതുമരാമത്ത് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് നിർവഹിച്ചു.കൂട്ടിക്കൽ സെൻറ്റ് മേരീസ് പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. സെബാസ്ററ്റ ൻ കുളത്തുങ്കൽ അധ്യക്ഷനായി.

കിഴക്കന്‍മേഖലയുടെ പൊതുവികസനത്തിനും നിരവധി ഗ്രാമങ്ങളില്‍ ഗതാഗതം സുമഗമാക്കാനും സഹായകരമായ പാതയുടെ ആദ്യറീച്ച് 10 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മിക്കുന്നത്. പാതയുടെ രണ്ടു ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ ഈരാറ്റുപേട്ടയില്‍ നിന്നും പൂഞ്ഞാര്‍ വഴി മുണ്ടക്കയം ടൗണില്‍ കടക്കാതെ ഇടുക്കി ജില്ലയുടെ കവാടമായ മുപ്പത്തഞ്ചാം മൈലില്‍ എത്താന്‍ കഴിയും. ഇത് മുണ്ടക്കയം ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിനു ഭാഗികമായി പരിഹാരമാകും. കാവാലി-കൂട്ടിക്കല്‍ – കൊക്കയാര്‍ ഗ്രാമങ്ങളുടെ പുരോഗതിക്കും ഈ പാതയുടെ വികസനം നേട്ടമാകും. ബിഎം, ബിസി നിലവാരത്തില്‍ നിര്‍മിക്കുന്ന റോഡില്‍ കലുങ്കുകള്‍, പാലം, തെര്‍മോപ്ലാസ്റ്റിക് റോഡ് മാര്‍ക്കിംഗ്, റിട്രോ റിഫ്‌ലക്റ്റീവ് സൈന്‍ ബോര്‍ഡുകള്‍, റോഡ് സ്റ്റാബുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവയും ഓടകളുമുണ്ടാകും. ഇടുക്കി ജില്ലയിലൂടെ കടന്നുപോകുന്ന രണ്ടാംഘട്ടത്തിനും 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കൂട്ടിക്കൽ സെൻറ്റ് മേരീസ് പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. സെബാസ്ററ്റ ൻ കുളത്തുങ്കൽ അധ്യക്ഷനായി. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആൻറ്റണി എം പി , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് , പൂഞ്ഞാർ തെക്കേകര പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാത്യു, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ജലി ജേക്കബ്, കൂട്ടിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെ സി ജോസ് , റെജി ഷാജി, കെ എസ് മോഹനൻ, ജേക്കബ് ചാക്കോ , രജനി സുധീർ , എം വി ഹരിഹരൻ ,പി കെ സണ്ണി, കെ എൻ വിനോദ്, പി സി സൈമൺ, ജി യാഷ് കരീം, കൊപ്പി ഹസൻ , എം പി ജയചന്ദ്രൻ, എലിസബത്ത് സാബു, ബിജോയ് ജോസ് എന്നിവർ സംസാരിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ സ്വാഗതവും പി ഡി പ്രസ്സി നന്ദിയും പറഞ്ഞു. പൊതു മരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സികുട്ടീവ് എൻജിനീയർ പി ശ്രീലേഖ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു.

റോഡുകളുടെ കാവൽകാരനായി ജനങ്ങൾ മാറണം എന്ന് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു . എല്ലാ ആഴ്ചകളിലും ഓൺലൈനിലൂടെ മന്ത്രി പരാതികൾ കേൾക്കുകയും അപ്പോൾ തന്നെ പരിഹാരം കാണുകയും ചെയ്യുന്നതു കൊണ്ട് അറുപതു ശതമാനത്തിലേറെ പരാതികൾ പരിഹരിച്ചു പോകുന്നുമുണ്ട്. മന്ത്രിയുടെ ഓഫീസും കൺട്രോൾ റൂമും ബന്ധിപ്പിച്ചിട്ടുള്ള പ്രവർത്തനമാണ് നടക്കുന്നത്. പാത യോരങ്ങളിൽ അനധികൃതമായി കിടക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നടപടി സ്വീകരിക്കും. പൊതു മരാമത്ത് വകുപ്പിന്റെ ആപ്പ് പൊതുജനങ്ങൾക്കു ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. വിവിധ റോഡുകളുടെ വികസനത്തിനായി 72 കോടി രൂപ അനുവദിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു .

error: Content is protected !!