KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അതിമനോഹരങ്ങളായ ഗാനങ്ങളുമായി വൃദ്ധനായ ഒരു തെരുവു ഗായകൻ .. വീഡിയോ

 August 29, 2016 B

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ കട്ടപ്പന സ്വദേശിയായ ഒരു വൃദ്ധനായ തെരുവു ഗായകൻ നടത്തിയ ഗാനമേള കാണികളെ ആനന്ദ സാഗരത്തിൽ ആറാടിച്ചു..

താൻ ഒരു ചുമട്ടു തൊഴിലാളിയായിരുന്നുവെന്നും ലോറിയിൽ ചുമട് കയറ്റുന്നതിടിടയിൽ ഏണിയുടെ കമ്പു ഒടിഞ്ഞു താഴെ വീണു തന്റെ നട്ടെല്ല് തകർന്നു വളരെക്കാലം കിടപ്പിലായിരുന്നവെന്നും ആ ഗായകൻ പറഞ്ഞു. തന്റെ ഒരു കൈയുടെ ചലന ശേഷി പൂർണമായും നഷ്ടപ്പെട്ടിരുന്നുവെന്നും പിന്നീട് പതിയെ പതിയെ ചലനശേഷി തിരിച്ചു കിട്ടിയെന്നും, ജീവിക്കുവാൻ മറ്റു വഴികളില്ലാതെയായപ്പോൾ തെരുവുകളിൽ പാടി നടന്നു കിട്ടുന്ന പണം കൊണ്ടാണ് താനും കുടുംബവും ജീവിക്കുന്നതെന്നും അയാൾ പറഞ്ഞു. ഒരു ഓട്ടോയിൽ ആംപ്ലിഫയറും മറ്റും ഘടിപ്പിച്ചു അതിൽ സഞ്ചരിച്ചാണ് അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ഗാനമേള അവതരിപ്പിക്കുന്നത്. പ്രധാനമായും ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനം . 

ഒരു മണിക്കൂറോളോളം അയാൾ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ തന്റെ ഗാനമേള നടത്തി. ആ ഗാന വിസ്മയത്തിൽ യാത്രക്കാർ നിർന്നിമേഷനായി നിന്നുകൊണ്ട് ആ ഗാനമേള മുഴുവൻ ആസ്വദിച്ച് പണവും സംഭാവന നൽകിയാണ് പോയത്. പലരും ഗാനങ്ങൾകൊപ്പം ചുവടു വയ്ക്കുന്നതും കാണാമായിരുന്നു … ആ പ്രായത്തിലും തന്നെ കൊണ്ട് കഴിയുന്ന വിധത്തിൽ ജോലി ചെയ്തു അന്നം ഭക്ഷിക്കുന്ന ആ ഗായകനെ യാത്രക്കാർ ആദരവോടെയാണ് നോക്കി കണ്ടത്. 

വീഡിയോ കാണുക

error: Content is protected !!