KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കോവിഡ് വാക്‌സിൻ എത്തി. ശനിയാഴ്ച മുതൽ ബുക്കിംഗ് ആരംഭിച്ചു

ആശ്വാസ വാർത്ത : കോവിഡ് വാക്‌സിനേഷൻ സൗകര്യം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പുനരാരംഭിച്ചു. 2021 ജൂലൈ 25 ഞായർ രാവിലെ 08.00 മുതൽ 02 വരെ കോവീഷീൽഡ് വാക്‌സിൻ സ്വീകരിക്കാം . 2021 ശനിയാഴ്ച വൈകിട്ട് 04 മുതൽ cowin.gov.in എന്ന വെബ്‌സൈറ്റ് വഴി വാക്‌സിൻ സ്ലോട്ട് / ബുക്കിംഗ് നടത്താവുന്നതാണ് (ആശുപത്രി സെർച്ച് ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട പിൻ കോഡ്: 686518). 780 രൂപയാണ് വാക്‌സിന്‌ ഈടാക്കുന്നത് .
മുൻ‌കൂർ ബുക്കിംഗ് സംബന്ധിച്ച വിവരങ്ങൾക്ക് 04828 201400 എന്ന നമ്പറിൽ ബന്ധപ്പെടുക

.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
18 വയസ്സ് കഴിഞ്ഞവർക്ക് വാക്‌സിൻ സ്വീകരിക്കാം
2021 ശനിയാഴ്ച വൈകിട്ട് 04 മുതൽ cowin.gov.in എന്ന വെബ്‌സൈറ്റ് വഴി വാക്‌സിൻ സ്ലോട്ട് / ബുക്കിംഗ് നടത്താവുന്നതാണ് (പിൻ കോഡ്: 686518)
വാക്‌സിൻ സ്വീകരിക്കുന്നവർ നിർബന്ധമായും ആധാർ കാർഡ് കൊണ്ടു വരേണ്ടതാണ്
നിലവിൽ കോവീഷീൽഡ് വാക്‌സിൻ ആണ് ലഭ്യമാവുക
ആദ്യ ഡോസ് കോവീഷിൽഡ് വാക്‌സിൻ സ്വീകരിച്ചു 84 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് എടുക്കാവുന്നതാണ്
വാക്‌സിൻ എടുക്കുവാൻ വരുന്നവർ ഭക്ഷണം കഴിച്ചിട്ട് വരുവാൻ ശ്രദ്ധിക്കുക
മുതിർന്നവർ, ശാരീരിക അവശത നേരിടുന്നവർ തുടങ്ങിയവർക്ക് സ്‌പോട് രജിസ്റ്റർ ചെയ്യാം
വാക്‌സിൻ വില : 780 /- മാത്രം
മുൻ‌കൂർ ബുക്കിംഗ് സംബന്ധിച്ച വിവരങ്ങൾക്ക് 04828 201400 എന്ന നമ്പറിൽ ബന്ധപ്പെടാം (ആശുപത്രിയുടെ മറ്റു നമ്പറുകളിൽ ഈ സേവനം ലഭ്യമല്ല)

error: Content is protected !!