സ്വകാര്യവൽക്കരണിത്തിനെതിരെ സംയുക്ത തൊഴിലാളി സമിതി പ്രതിഷേധ കൂട്ടായ്മ നടത്തി
കാഞ്ഞിരപ്പള്ളി : രാജ്യത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള ആയുധ നിർമ്മാണ രംഗത്തെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക. പണിമുടക്കി നെതിരെയുള്ള കരിനിയമങ്ങൾ പിൻവലിക്കുക. ഇന്ധന വില വർദ്ധനവ് നിർത്തി വെയ്ക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായ നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ പ്രതിഷേധ യോഗം നടത്തി.
ഐ.എൻ. റ്റി.യു.സി മണ്ഡലം സെക്രട്ടറി ഷിബിലി മണ്ണാറക്കയം അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.റ്റി യു സി മണ്ഡലം പ്രസിഡന്റ് റസിലി തേനം മാക്കൽ ഉദ്ഘാടനം ചെയ്തു. റിജിണൽ വൈസ് പ്രസിഡന്റ് പി.പി.എസലാം പാറയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. സി ഐ.ടി.യു കൺവീനറന്മാരായ നവാസ് സി.എൻ. മോഹൻ ദാസ് എം.കെ ഐ.എൻ.റ്റി യു സി കൺവീനർ സി ബി കാരി പ്പള്ളി തൻ സീബ് വില്ലണി . ഷാജഹാൻ റ്റി.ഐ. റെജി. അലിയാർ എന്നിവർ പ്രസംഗിച്ചു.
