സ്വകാര്യവൽക്കരണിത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധം നടത്തി
കാഞ്ഞിരപ്പള്ളി : രാജ്യത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള ആയുധ നിർമ്മാണ രംഗത്തെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, പണിമുടക്കിനെതിരെയുള്ള കരിനിയമങ്ങൾ പിൻവലിക്കുക. ഇന്ധന വില വർദ്ധനവ് നിർത്തി വെയ്ക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായ നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ അഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
എ ഐ റ്റി യു സി.ജില്ലാ കൗൺസിൽ അംഗം സിജോപ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ബാബു നമ്പൂരക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ ആർ ചെല്ലപ്പൻ നായർ, അനസ് തേനംമാക്കൽ, സിറാജ് ചൂണ്ടച്ചേരി, നൗഷാദ് മoത്തിൽ, കെ കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
