സ്വകാര്യ ബസ് ജീവനക്കാർ യാത്രികയുടെ മക്കൾക്ക് പഠനത്തിനായി സ്മാർട്ട് ഫോൺ നൽകി
പൊൻകുന്നം : ചാമംപതാൽ പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ചൈതന്യ ബസിലെ ജീവനക്കാരാണ്ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടിയിരുന്ന തങ്ങളുടെ ബസിലെ സ്ഥിരം യാത്രികയായ ഇളങ്ങുളം നായിപ്ലാവ് സ്വദേശിനിയുടെ മക്കൾക്ക് സ്മാർട്ട് ഫോൺ നൽകിയത്.
ജീവനക്കാരായ അരുൺ കുമാർ, ലിജിൻ ഫിനോ, ജോബിൻ മുഞ്ഞനാട്ട് എന്നിവർ ചേർന്നു സമാഹരിച്ച തുകഉപയോഗിച്ചാണ് സ്മാർട്ട് ഫോൺ നൽകിയത്. മുൻപും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന യാത്രികർക്ക് ആവശ്യമായ ചികിത്സ സഹായങ്ങളും നൽകി ഈ ബസ് ജീവനക്കാർ മാതൃക കാട്ടിയിട്ടുണ്ട്
