KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കാറിടിച്ചു; ഒരാൾക്ക് പരിക്ക്

ചിറക്കടവ്: പൊൻകുന്നം-പുനലൂർ റോഡിൽ ദിനംപ്രതി അപകടങ്ങൾ ഉണ്ടാകുന്നുണ്ട് . പൊൻകുന്നം-പുനലൂർ റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന അടിച്ചുമാക്കൽ പാലത്തിന് സമീപം വഴിയരുകിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ചു. ഓട്ടോയിൽ ഇരിക്കുകയായിരുന്ന ഡ്രൈവർ ചെറുവള്ളി പുതിയേടത്ത് രതീഷി(34)ന്റെ കാലിന് പരിക്കേറ്റു.

ശനിയാഴ്ച പകൽ 12.45-നായിരുന്നു അപകടം. ഇവിടെ ഒരു വീടിന്റെ മതിലിനോട് ചേർന്ന് നിർത്തിയിരിക്കുകയായിരുന്നു ഓട്ടോ. ഇതിനിടെ ചെറുവള്ളി ഭാഗത്ത് നിന്ന് വേഗത്തിലെത്തിയ കാർ പെട്ടെന്ന് മുമ്പിൽ കുഴി കണ്ടതോടെ ബ്രേക്ക് ചെയ്ത് നിയന്ത്രണം വിട്ട് ഓട്ടോയിലേക്ക് വട്ടംതിരിഞ്ഞെത്തി ഇടിച്ചതാണ്. രണ്ട് വണ്ടികൾക്കും നാശനഷ്ടമുണ്ട്. ഒരാഴ്ചക്കുള്ളിൽ നാലാമത്തെ അപകടമാണ് പൊൻകുന്നം-പുനലൂർ റോഡിൽ നടക്കുന്നത്.

error: Content is protected !!