KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

DYFI പ്രവർത്തകർ മാതൃകയായി ; പാഴ് വസ്തുക്കൾ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

എരുമേലി: DYFI എരുമേലി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എരുമേലിയിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ശേഖരിച്ച പാഴ് വസ്തുക്കൾ വിറ്റ് കിട്ടിയ 155355/-രൂപ വിനിയോഗിച്ച് മേഖലയിലെ സമർഥരായ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകളും, പഠനോപകരണങ്ങളും വിതരണം ചെയ്തു.

പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം കോവിഡ് മാനദണ്ഡപ്രകാരം ചേർന്ന യോഗത്തിൽ വെച്ച് DYFI സംസ്ഥാന കമ്മറ്റി അംഗവും മാവേലിക്കര MLAയുമായ എം എസ് അരുൺകുമാർ നിർവ്വഹിച്ചു. SSLC പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു

ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻഷാ, ബ്ളോക് സെക്രട്ടറി അജാസ് റഷീദ്, സിപിഐ (എം) ഏരിയാ കമ്മറ്റിയംഗങ്ങളായ പി.കെ. അബ്ദുൾ കരീം, ടി.എസ്.കൃഷ്ണകുമാർ, പഞ്ചായത്തംഗങ്ങളായ വി.ഐ. അജി, ടി.വി. ഹർഷകുമാർ, കെ.ആർ. അജേഷ്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പി.എ.ഷാനവാസ്, ട്രഷറർ അബ്ദുൾ ഷെമീം, എസ്എഫ്ഐ ഏരിയ സെക്രട്ടറി ബാരി എം. ഇർഷാദ്, ടി.പി. തൊമ്മി, സജിത, എം.എ.നിഷാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. മേഖലാ പ്രസിഡണ്ട് വിഷ്ണു വി.വി. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

error: Content is protected !!