KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണം യു ഡി എഫ് നഷ്ട്ടപ്പെടുത്തരുത് ഐ എൻ റ്റി യു സി.

കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകളായി യു ഡി എഫ് ഭരിക്കുന്ന കാഞ്ഞിരപ്പള്ളി സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്ക് നഷ്ട്ടപ്പെടാതിരിക്കാൻ കോൺഗ്രസ് നേതൃത്വം ഇടപെടണമെന്ന് ഐ എൻ റ്റി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചു കൊണ്ട് സഹകരണ മേഖലയെ സ്വന്തം ചെൽപ്പടിക്ക് നിറുത്തുവാൻ എൽ ഡി എഫ് സർവ്വതന്ത്രവും പയറ്റുമ്പോൾ യു ഡി എഫിനുള്ളിലെ അനൈക്യം അതിന് വളമായി മാറാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും ഐ എൻ റ്റി യു സി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് റസിലി തേനംമ്മാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ എൻ റ്റി യു സി ജില്ലാ ട്രഷറർ ജി സുനിൽ കുമാർ, റീജിണൽ വൈസ് പ്രസിഡന്റ് പി പി എ സലാം പാറയ്ക്കൽ, മണ്ഡലം ഭാരവാഹികളായ നൗഷാദ് കാവുങ്കൽ , സുനിൽ മാന്തറ, ഷിബിലി മണ്ണാറക്കയം, റോബിൻ ആക്കാട്ട്, ബിജു തമ്പലക്കാട്ട് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!