KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളിയിൽ ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി: കെ.എം. മാണി ധനകാര്യ മന്ത്രിയായിരിക്കെ ബഡ്ജറ്റ് അവതരണം തടഞ്ഞ് നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി മാനിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി.

മണ്ഡലം പ്രസിഡന്റ് റോണി.കെ. ബേബിയുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷെമീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പി ജീരാജ്, ജി.സുനിൽ കുമാർ, ഒ.എം. ഷാജി , രഞ്ജു തോമസ്, ജോബ് കെ. വെട്ടം, സിബു ദേവസ്യ, നായിഫ് ഫൈസി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!