KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഡ്വ.സോണി തോമസ് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

കാഞ്ഞിരപ്പള്ളി :അഡ്വ.സോണി തോമസ്  പുരയിടത്തിനെ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു .സൗമ്യനും, ഉജ്ജ്വല വാഗ്മിയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ സജീവസാന്നിദ്ധ്യവുമായ അഡ്വ: സോണി തോമസ്, പൊൻകുന്നം ബാറിലെ മുൻ നിര അഭിഭാഷകരിലൊരാളും സ്റ്റേറ്റ് നോട്ടറിയുമാണ്.

കേന്ദ്ര റബ്ബർ ബോർഡ് മെംബർ ആയ അഡ്വ. സോണി, കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗവും കഴിഞ്ഞ 20 വർഷങ്ങളായി മുണ്ടക്കയത്തിനടുത്തുള്ള ഇഞ്ചിയാനി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും കഴിഞ്ഞ പത്തുവർഷങ്ങളോളമായി ആ ബാങ്കിന്റെ പ്രസിഡണ്ടുമാണ്. AKJM സ്കൂൾ പഠന കാലം മുതലേ ചെറുപുഷ്പ മിഷൻ ലീഗ്, KCSL തുടങ്ങിയ സന്നദ്ധ സംഘടനകളിലൂടെ പ്രവർത്തിച്ചു നേതൃത്വ പരിചയം ലഭിച്ച സോണി, KSC യിലൂടെയാണ് രാഷ്ട്രീയരംഗത്ത് ചുവടുവച്ചത്.

കോളജ് പഠനകാലത്ത് മികച്ച ഡിബേറ്ററായിരുന്ന സോണി, പ്രീഡിഗ്രി കാലഘട്ടത്തിലും ഡിഗ്രീ ഒന്നാം വർഷ കാലത്തും കോളജ് യൂണിയൻ വിദ്യാർത്ഥി പ്രതിനിധിയും 1984-85 ൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൽ നിന്നുള്ള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും 1985-86 വർഷത്തെ കോളജ് യൂണിയൻ ചെയർമാനുമായിരുന്നു. തുടർന്ന് തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് KSC യുടെ സംസ്ഥാന നേതാവായ സോണി ചിറ്റടി ഗ്രാമീണ വായനശാലയുടെ പ്രസിഡണ്ട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തംഗം, പൊൻകുന്നം ബാർ അസോസിയേഷൻ സെക്രട്ടറി, പ്രസിഡണ്ട്, കേരളാ കോൺഗ്രസ് (എം) മുണ്ടക്കയം മണ്ഡലം പ്രസിഡണ്ട്, കേരളാ കോൺഗ്രസ് (ജെ) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ട്, കേരളാ കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിന്റെ കോട്ടയം ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഏറെക്കാലം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ളിക് സ്ക്കൂൾ PTA യുടെ പ്രസിഡണ്ടായും പ്രവർത്തിച്ചു.

നിരവധി സന്നദ്ധ സഹകരണ പ്രസ്ഥാനങ്ങളുടെ നിയമോപദേശകനായ അഡ്വ. സോണി തോമസ് വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസന സെമിനാറുകളിലെയും കുടുംബ-വിവാഹ ഒരുക്ക സെമിനാറുകളിലെയുമൊക്കെ സ്ഥിരം പ്രഭാഷകനുമാണ്.  

error: Content is protected !!