എംഎൽഎ വാക്ക് പാലിച്ചു ..ഏയ്ഞ്ചൽ വാലി പ്രദേശത്തെ പട്ടയം പ്രശ്നം ഉടൻ പരിഹരിക്കും
ജനിച്ചുവീണ ഭൂമിയിൽ പട്ടയം ലഭിക്കാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന ഏയ്ഞ്ചൽ വാലി നിവാസികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാട്ടിലെത്തിയ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രം. ജയിച്ചാൽ തങ്ങളുടെ പട്ടയ പ്രശ്നം പരിഹരിച്ചുതരണം . അന്ന് ഉറപ്പോടെ വാക്കുകൊടുത്ത പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, തന്റെ വാക്ക് പാലിച്ചു.
ഏയ്ഞ്ചൽ വാലി പ്രദേശത്തെ പട്ടയം പ്രശ്നം ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് മറുപടിയായി നിയമപ്രശ്നങ്ങളിൽ മുടങ്ങിക്കിടക്കുന്ന ഏയ്ഞ്ചൽ വാലി പട്ടയ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാരിന്റ ഭാഗത്തുനിന്ന് ഉടനടി നടപടികൾ സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി ഉറപ്പുനൽകി .
നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആത്മാർത്ഥമായ പരിശ്രമങ്ങൾ നടത്തുന്ന പൂഞ്ഞാർ എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ
