KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദ്യാർഥികൾക്ക് സഹായകേന്ദ്രം

എരുമേലി: ഒന്നാം വർഷ ബിരുദപ്രവേശനത്തിനുള്ള വിദ്യാർഥികൾക്കായി എരുമേലിയിൽ എം.ഇ.എസ്. കോളേജിന്റെ സഹായകേന്ദ്രം തുറന്നു. സൗജന്യമായി ഓൺലൈൻ രജിസ്‌ട്രേഷനും പ്രവേശന സംബന്ധമായ കാര്യങ്ങളും സഹായകേന്ദ്രത്തിൽ ലഭിക്കും. പഞ്ചായത്ത് ജങ്ഷനിൽ സഹകരണബാങ്കിന്റെ കെട്ടിടത്തിലാണ് സഹായകേന്ദ്രം പ്രവർത്തിക്കുന്നത്. ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ സഹായകേന്ദ്രം ഉദ്ഘാടനം ചെയ്തു. പി.എച്ച്.നജീബ്, എം.എൻ.മാഹീൻ, കെ.യു.അബ്ദിൽകരീം, ഷെഹിം വിലങ്ങുപാറ, കെ.എസ്.ജിതേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഫോൺ: 790 9298 882, 790 9298 881.

error: Content is protected !!