KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​വേ​ണ്ടി​യു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നി​ല​ച്ചു

മു​ണ്ട​ക്ക​യം: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​വേ​ണ്ടി പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മു​ണ്ട​ക്ക​യം – മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​ല​ച്ചു. ലോ​ക്ഡൗ​ൺ കാ​ല​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.  
രാ​വി​ലെ 5.15ന് ​സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രു​ന്ന ഈ ​ബ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി, പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി, മാ​താ, കാ​രി​ത്താ​സ്, മേ​രി​ക്വീ​ൻ​സ്, ശാ​ന്തി​നി​കേ​ത​ൻ, മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ തു​ട​ങ്ങി നി​ര​വ​ധി ആ​ശു​പ​ത്രി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കു​വാ​ൻ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു. ലോ​ക്ഡൗ​ൺ​കാ​ല​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​നു​വ​ദി​ച്ച ബ​സ് ആ​ണെ​ങ്കി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​പി സ​മ​യ​ത്ത് ഡോ​ക്ട​റെ ക​ണ്ട് തി​രി​കെ​വ​രു​വാ​ൻ രോ​ഗി​ക​ൾ​ക്കും ബ​സ് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്നു. 
മ​റ്റു​ള്ള സ​ർ​വീ​സി​നെ​ക്കാ​ളും യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന ബ​സ് പ​ല​പ്പോ​ഴും ആ​ളു​ക​ൾ നി​റ​ഞ്ഞാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ങ്കി​ലും ന​ഷ്ട​മാ​ണെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​സ് സ​ർ​വീ​സ് നി​ല​ച്ച​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് നേ​ര​ത്തെ ത​ന്നെ ഈ ​സ​ർ​വീ​സി​നോ​ട് താ​ൽ​പ്പ​ര്യ​മി​ല്ലാ​യി​രു​ന്നെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. പ​ല​പ്പോ​ഴും കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗി​ക​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും വേ​ണ്ടി​യു​ള്ള ഈ ​സ​ർ​വീ​സ് എ​ത്ര​യും വേ​ഗം പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യം.  
എ​ന്നാ​ൽ, സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് സാ​ധാ​ര​ണ നി​ല​യി​ലാ​യ​തോ​ടെ​യാ​ണ് പ്ര​ത്യേ​ക സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കു​ന്ന​തെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​ശ​ദീ​ക​ര​ണം. 12000 രൂ​പ​വ​രെ ക​ള​ക്ഷ​ൻ ഉ​ണ്ടാ​യി​രു​ന്ന ബ​സി​ന് ഇ​പ്പോ​ൾ 5000 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

error: Content is protected !!