KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തൊഴിലുറപ്പ്എസ്.സി., എസ്.ടി. വിഭാഗങ്ങളുടെ കൂലി മുടങ്ങി

സാങ്കേതികക്കുരുക്കിൽപ്പെട്ട് പണം കിട്ടാത്ത സ്ഥിതിയിലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പട്ടികജാതി, പട്ടികവർഗ വിഭാഗം തൊഴിലാളികൾ. ജനറൽ വിഭാഗത്തിലുള്ളവർക്ക് തൊഴിലുറപ്പുകൂലി ലഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് ഇതുവരെ പണം കിട്ടിയില്ല. 

തൊഴിലുറപ്പ് പദ്ധതിയിലെ എല്ലാ വിഭാഗം തൊഴിലാളികൾക്കുമുള്ള കൂലി പൊതുഫണ്ടിൽനിന്നാണ് ഇതുവരെ നൽകിവന്നത്. 

ഇത്തവണമുതൽ മൂന്നുവിഭാഗമായാണ് പണം ലഭിക്കുന്നത്. പൊതുവിഭാഗത്തിൽപ്പെടുന്ന തൊഴിലാളികൾ, പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന തൊഴിലാളികൾ, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന തൊഴിലാളികൾ എന്നിങ്ങനെയാണിത്.

പൊതുവിഭാഗത്തിനുള്ള പണം വന്നിട്ടും പട്ടികജാതി, വർഗക്കാരുടെ ഫണ്ട് ആയിട്ടില്ല. സൈറ്റിൽ നോക്കിയാൽ സാങ്കേതികത്തകരാറായി കാണുന്നു. 

എന്താണ് സംഭവിച്ചതെന്നറിയാതെ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടുകയാണ്. സംസ്ഥാനത്തെ 152 ബ്ലോക്കിലെ 941 പഞ്ചായത്തിലും ഈ പ്രശ്നമുണ്ട്. സംസ്ഥാനത്ത് 117 ലക്ഷം തൊഴിൽദിനമാണ് ചൊവ്വാഴ്ചവരെ സൃഷ്ടിച്ചത്. പരിഹാരത്തിനായി കേന്ദ്രസർക്കാരിനെ സമീപിച്ചു. പരിഹാരമായിട്ടില്ലെന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

error: Content is protected !!