സംസ്ഥാനങ്ങളുടെ പേര് പറഞ്ഞ് റെക്കോഡ്
പാറത്തോട്: ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് വേഗത്തിൽ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി വിദ്യാർഥി. പാറത്തോട് ഇടക്കുന്നം പുത്തൻ വീട്ടിൽ സാജിദ് സിദ്ധിക്കാണ് 28 സംസ്ഥാനങ്ങളുടെ പേര് 8.90 സെക്കൻഡിനുള്ളിൽ പറഞ്ഞ് തീർത്ത് റെക്കോർഡ് നേടിയത്. ഇടക്കുന്നം മേരിമാത സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് സാജിദ്. പുത്തൻവീട്ടിൽ സിദ്ധിക്ക്-ഹൈറുന്നീസ് ദമ്പതികളുടെ മകനാണ്.

