വീട്ടിലേക്ക് വിരുന്നെത്തിയ മയിൽ കൗതുക കാഴ്ചയായി
ഉരുളികുന്നം: വീടിന്റെ ഉമ്മറത്ത് പറന്നെത്തി വിശ്രമിച്ച മയിൽ കുട്ടികൾക്കെല്ലാം കൗതുകക്കാഴ്ചയായി. ഉരുളികുന്നം പള്ളത്ത്(നന്ദനം) ശ്യാംലാലിന്റെ വീട്ടിലാണ് വെള്ളിയാഴ്ച പകൽ ഒരുമണിക്കൂറിലേറെ മയിൽ ചുറ്റികറങ്ങിയത്.
വിവരമറിഞ്ഞ് പ്രദേശവാസികളായ കുട്ടികൾ ചുറ്റും കൂടിയപ്പോഴും അങ്കലാപ്പില്ലാതെ മയിൽ ഉമ്മറത്തെ ചാരുബഞ്ചിലൂടെ നടന്നു. ഗൃഹനാഥൻ ശ്യാംലാൽ നൽകിയ അരി കൊത്തിപ്പെറുക്കി കഴിക്കാനും മയിൽ മടികാണിച്ചില്ല. വീടിന്റെ ഉമ്മറത്ത് ഏറെ നേരം ചെലവഴിച്ച മയിൽ പിന്നീട് റബ്ബർത്തോട്ടത്തിലൂടെ അടുത്ത സ്ഥലത്തേക്ക് പറന്നുപോകും വരെ പ്രദേശവാസികളായ കുട്ടികൾക്ക് കൗതുക കാഴ്ചയായി.
