ജോസ് കെ.മാണിയുടെ നിലപാട് വേദനാജനകം;മുൻ മന്ത്രി കെ.സി.ജോസഫ്
ഇളങ്ങുളം: കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് ഒരു മനുഷ്യനോട് ചെയ്യാൻ പാടില്ലാത്ത സമരകോലാഹലങ്ങളാണ് അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷം നടത്തിയതെന്നും ഇപ്പോൾ എൽ.ഡി.എഫുമായി ചേർന്നുള്ള അദ്ദേഹത്തിന്റെ മകന്റെ നിലപാട് വേദനാജനകമാണെന്നും മുൻ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. അന്നത്തെ യു. ഡി . എഫ് ഗവണ്മെന്റിനെതിരെയല്ല മാണിസാറിനെതിരെയാണ് പ്രതിപക്ഷം നിയമസഭയിൽ അക്രമം കാട്ടിയത്. അദ്ദേഹം ഒഴികെ മറ്റാരെങ്കിലും ബഡ്ജറ്റ് അവതരിപ്പിച്ചാലും സഹകരിക്കുമെന്ന് പറഞ്ഞത് ഇതിനു തെളിവാണ്.
ഉപതിരെഞ്ഞെടുപ്പ് നടക്കുന്ന ഇളംങ്ങുളത്ത് പുളിക്കൽ ചാണ്ടിയുടെ വസതിയിൽ യു.ഡി.എഫ് സ്ഥാനാർഥി ജെയിംസ് ചാക്കോ ജീരകത്തിന്റ തിരഞ്ഞെടുപ്പ് കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി റ്റി. മാത്യു പോറ്റേടത്തിന്റെ അധ്യക്ഷതയിൽ സെബാസ്റ്റ്യൻ പാറയ്ക്കൽ, ജോയ്ക്കൂട്ടി തോക്കാനാട്ട്, പ്രസാദ് ഉരുളികുന്നം, വി.ഐ.അബ്ദുൽ കരിം, അഡ്വ.ബൈജു എടപ്പാടിക്കരോട്ടു, ജോഷി കെ.ആന്റണി, മാത്യു നരിതൂക്കിൽ തോമസ് പാലക്കുഴ, എം.റ്റി. ജോസ്, മനീഷ് കൊച്ചാങ്കൽ,ബെന്നി, സോണി, സണ്ണികല്ലൂരാത്തു , അപ്പച്ചൻ ഈറ്റപ്പുറത്ത്, റിച്ചു കൊപ്രാക്കളം, അഭിജിത്ത് ആർ. തുടയവർ പ്രസംഗിച്ചു.
