KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്ത് മൂന്നുപേരെ പേപ്പട്ടി കടിച്ചു.


പൊൻകുന്നം: പത്രവിതരണത്തിനിടെ 70 കാരനടക്കം മൂന്നുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു . . വിവിധ പത്രങ്ങളുടെ ഏജന്റ് കുന്നുംഭാഗം രജേഷിന്റെ പിതാവ് ചിറക്കടവ് ചിത്രാജ്ഞലി താഴത്തേടത്ത് ഗോപിനാഥപിള്ള (70), കാവനാട്ടുപറമ്പിൽ കെ ടി ജോസഫ് (84), പാണ്ടിമാക്കൽ രാജ (55) എന്നിവരെയാണ് പേപ്പട്ടി കടിച്ചത്.

ഇവരെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷബാധ ഏറ്റവർക്കുള്ള മരുന്നില്ലാത്തതിനാൽ ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിന്നു. രാവിലെ 8.30 ഓടെ ഗോപിനാഥപിള്ള പത്രവിതരണം നടത്തി വരുകയായിരുന്നു. മറ്റു ചിലരേയും പേപ്പട്ടി കടിച്ചതായി പൂർണമായും സ്ഥിരീകരിക്കാത്ത വാർത്തയുണ്ട് .

error: Content is protected !!