നേത്രപരിശോധന ക്യാമ്പ് നടത്തി
പൊൻകുന്നം: വെള്ളാള ആർട്‌സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ പാലാരിവട്ടം ചൈതന്യ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ സെക്രട്ടറി അജീഷ് രാമനാഥൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ആർ.അനിൽകുമാർ, മിഥുൻരാജ് ചിറക്കടവ്, അശോകൻ തെക്കേത്തുകവല, രതീഷ് നാരായണൻ എന്നിവർ നേതൃത്വം നൽകി.
