KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോവിഡ്: ഡിസ്ച്ചാർജ് മാനദണ്ഡം പുതുക്കിചെറിയ ലക്ഷണങ്ങളുള്ളവരെ മൂന്നുദിവസം പനിയില്ലെങ്കിൽ ഡിസ്ച്ചാർജ് ചെയ്യാം

 

കോവിഡ് രോഗികളെ ഡിസ്ച്ചാർജ് ചെയ്യാനുള്ള മാനദണ്ഡം പുതുക്കി. മിതമായ ലക്ഷണങ്ങളുള്ളവരെ തുടർച്ചയായി മൂന്നുദിവസം പനിലക്ഷണങ്ങൾ ഇല്ലാതിരുന്നാൽ ഡിസ്ച്ചാർജ് ചെയ്യാം. ഡിസ്ച്ചാർജിനുശേഷം ഓക്‌സിജൻ നില കുറയുന്നുണ്ടോ എന്ന് ദിവസവും സ്വയം നിരീക്ഷണം നടത്തണം.

രോഗലക്ഷണമില്ലാത്തവരും മിതമായ രോഗലക്ഷണങ്ങളുണ്ടായിരുന്നവരും ഡിസ്ച്ചാർജായി പത്തുദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. പുതിയ പഠനങ്ങളുടെയും ആരോഗ്യ ഏജൻസികളുടെ നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശം.

രോഗം ഗുരുതരമായവരിൽ രോഗലക്ഷണങ്ങൾ തുടരുന്നുണ്ടെങ്കിൽ പതിന്നാലാം ദിവസം വീണ്ടും ആന്റിജൻ പരിശോധന നടത്തണം. ഇവർ പരിശോധനയിൽ നെഗറ്റീവ് ആയശേഷം 20 ദിവസം നിരീക്ഷണത്തിൽ കഴിയണം. 

പരിശോധനയിൽ, രോഗമില്ലാത്തവരെ തുടർച്ചയായി മൂന്നുദിവസം പനിലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കിയശേഷം ഡിസ്ച്ചാർജ് ചെയ്യാം. ശ്വാസതടസ്സമില്ലെന്നും ഓക്സിജൻ നൽകേണ്ടതില്ലെന്നും ഉറപ്പാക്കണം.

പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽപ്പോലും ആരോഗ്യനില തൃപ്തികരമല്ലെങ്കിൽ ആശുപത്രിയിലെ സൗകര്യമനുസരിച്ച് കോവിഡ് തീവ്രപരിചരണ വിഭാഗത്തിലോ ഇതര വിഭാഗങ്ങൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിക്കാം.

error: Content is protected !!