KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ അധികാരത്തിനായി എൽഡിഎഫ് നടത്തിയത് കുതിരക്കച്ചവടം : കെപിസിസി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനി

എരുമേലി ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും കോൺഗ്രസിലെ വിശ്വസ്തൻ എന്ന് കരുതിയിരുന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, നിലവിൽ എരുമേലി പഞ്ചായത്തിലെ ഇരുമ്പൂന്നിക്കര വാർഡ് അംഗവുമായ പ്രകാശ് പള്ളിക്കൂടം പങ്കെടുക്കാതിരുന്നതോടെ നിയമനുസൃത ക്വോറമായ 12 അംഗങ്ങൾ ഇല്ലാത്തതിനാൽ അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച് വരണാധികാരി യോഗം പിരിച്ചുവിടുകയായിരുന്നു. അതോടെ എൽഡിഎഫിന് തുടർഭരണം ലഭിച്ചു.

തുടർന്ന് കോൺഗ്രസ് നേതാക്കൾക്കൊപ്പം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി നടത്തിയ വാർത്താസമ്മേളനത്തിൽ എൽഡിഎഫിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. അധികാരത്തിനായി എൽഡിഎഫ് എരുമേലിയിൽ നടത്തിയത് കുതിരക്കച്ചവടമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വാർത്ത സമ്മേളനത്തിലെ പ്രസക്തഭാഗങ്ങൾ ഇവിടെ കാണുക :

error: Content is protected !!