KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവിൽ കോവിഡനന്തര ഓൺലൈൻ ചികിത്സാ പദ്ധതി

പൊൻകുന്നം: കോവിഡാനന്തരം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കുവേണ്ടിയുള്ള ഓൺലൈൻ ഫിസിയോതെറാപ്പി ചികിത്സാ പദ്ധതിയായ ഉന്നതി ചിറക്കടവ് പഞ്ചായത്തിൽ തുടങ്ങി. കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് കോ-ഓർഡിനേഷനുമായി സഹകരിച്ച് ജില്ലയിൽ പദ്ധതി നടപ്പാക്കുന്ന രണ്ടാമത്തെ പഞ്ചായത്താണ് ചിറക്കടവ്. 

പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ആന്റണി മാർട്ടിൻ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ് സതി സുരേന്ദ്രൻ, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ അഡ്വ. സുമേഷ് ആൻഡ്രൂസ്, പഞ്ചായത്തംഗങ്ങളായ കെ.എ.എബ്രഹാം, ഐ.എസ്.രാമചന്ദ്രൻ, എം.ടി.പ്രീത, അമ്പിളി ശിവദാസ്, ഉഷാകുമാരി, ഉന്നതി ജില്ലാ കോ-ഓർഡിനേറ്റർ രഞ്ജിത്ത് ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. 

വിളിക്കാം, സേവനങ്ങൾക്ക്

കോവിഡിനുശേഷം ശരീരക്ഷീണം, ശ്വാസതടസ്സം, തലകറക്കം, ചുമ, പേശിവേദന, പക്ഷാഘാതം തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഉന്നതിയുടെ സേവനത്തിനായി ബന്ധപ്പെടാം. ഫോൺ: 7907325395, 9400964273.

error: Content is protected !!