KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏ.കെ. ജെ.എം. സ്കൂളിൽ ആവേശം ചോരാതെ ഓൺലൈൻ ഓണാഘോഷം

കാഞ്ഞിരപ്പള്ളി: ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട്, കാഞ്ഞിരപ്പള്ളി ഏ.കെ. ജെ.എം. സ്കൂളിൽ നടത്തിയ ഓൺലൈൻ ഓണാഘോഷത്തിൽ ഏറെ ആവേശത്തോടെയും ആഹ്ലദാത്തോടെയുമാണ് കുട്ടികളും മാതാപിതാക്കളും, അധ്യാപകരും പങ്കെടുത്തത്.
ഏ.കെ.ജെ.എം. സ്കൂളിന്റെ വിശാലമായ അങ്കണത്തിൽ അണിയിച്ചൊരുക്കിയ പൂക്കളവും വാദ്യമേളവും അവിസ്മരണീയമായ ദൃശ്യാനുഭവമാണ് പകർന്നു നൽകിയത്. മലയാളത്തിലെ പ്രശസ്ത കഥാകാരി ഡി. ശ്രീദേവി ടീച്ചർ അദ്ധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്‌റ്റീഫൻ. സി. തടം എസ്. ജെ. ആമുഖ സന്ദേശങ്ങളിലൂടെ ഏവർക്കും ഹൃദ്യമായ ആശംസകൾ അർപ്പിച്ചു.

വിശിഷ്ടാതിഥി ശ്രീദേവി ടീച്ചർ മലയാളി മനസ്സിലെ ഓണ സങ്കല്പങ്ങളെ വിശദമാക്കി ഓണ സന്ദേശം നൽകി.
പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ തിരുവാതിരകളി നയനാനന്ദകരമായിരുന്നു. വിദ്യാർത്ഥികളും കുടുംബാംഗങ്ങളും ഒത്തുചേർന്ന് ഓണപ്പാട്ടുകൾ പാടിയും ഡാൻസ് ചെയ്തും ആഘോഷങ്ങളിൽ പങ്കെടുത്തു.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ ഹൃദ്യമായ ഓണാശംസകൾ നേർന്നു. സ്കൂൾ ഗായക സംഘം ആലപിച്ച ഓണപ്പാട്ട് ഗൃഹാതുരത്വം ഉണർത്തുന്നവയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ.അഗസ്റ്റിൻ പീടികമല എസ്.ജെ. ഓണത്തിന്റെ എല്ലാ നന്മകളും ആശംസിച്ചു. മതസൗഹാർദത്തിന്റെയും ഗ്രാമീണ നന്മയുടെയും പ്രതീകമാണ് ഏ.കെ.ജെ എം സ്കൂൾ എന്ന് സൂചിപ്പിച്ചു കൊണ്ട് ഓണാശംസകൾ നേർന്നു.

   വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ ഓണാഘോഷത്തെ അവിസ്മരണീയമാക്കി.  കെ.ജി യിലെയും എൽ. പി യിലെയും  ടീച്ചർമാർ അണിയിച്ചൊരുക്കിയ തിരുവാതിര കൈകൊട്ടിക്കളിയുടെ ചടുല താളങ്ങൾ ഉണർത്തി. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ രവീന്ദ്രൻ പി.എസ്സ്. ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
error: Content is protected !!