കാമുകി വിവാഹിതയായപ്പോൾ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചു ; ആസ്സാം സ്വദേശിയായ യുവാവ് കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി :
കാഞ്ഞിരപ്പള്ളി : പ്രണയിത്തിലായിരുന്ന കാമുകി വിവാഹിതായതോടെ പ്രതികാരത്തിനായി യുവാവ് യുവതിയുടെ സ്വകര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിപ്പിക്കുകയും, യുവതിയുടെ ഭർത്താവിന് അയച്ചുകൊടുക്കുകയും ചെയ്തു. ആസാം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആസ്സാം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയായ അഹ്‌സൻ അലി – 27 ആണ് അറസ്റ്റിലായത്
ആസാം സ്വദേശിനിയായ യുവതിയെ രണ്ടു വർഷങ്ങൾക്കു മുമ്പ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവ് യുവതിയുടെ ഫോട്ടോകൾ ശേഖരിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
യുവാവുമായുള്ള ബന്ധത്തെ യുവതിയുടെ വീട്ടുകാർ എതിർക്കുകയും ആറു മാസങ്ങൾക്ക് മുമ്പ് മറ്റൊരു വിവാഹം നടത്തുകയും ചെയ്തു. ഇതിനെ തുടർന്ന് പ്രകോപിതനായ അഹ്സൻ അലി ഫേസ്ബുക്ക് വഴി യുവതിയുടെ നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുകയും , ചെയ്തു. യുവതിയുടെ ഭർത്താവിന് ഫോട്ടോകൾ അയച്ചു കൊടുക്കുകയും ചെയ്തതിനെ തുടർന്ന് ഭർത്താവ് വിവാഹമോചനത്തിനായി കേസ് കൊടുത്തു.. രണ്ടു ലക്ഷം രൂപാ തനിക്ക് നൽകിയാലെ ഫോട്ടോകൾ പിൻവലിക്കു എന്ന് യുവാവ് ഭീക്ഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പ്രകാരമാണ് കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ നിന്നും ഇയാളെ അറസ്റ്റു ചെയ്തത്.
