KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ കോവിഡിന് ശമനമില്ല, എരുമേലി പഞ്ചായത്തിൽ രണ്ട് ദിവസത്തിനുള്ളിൽ ഇരുനൂറിലധികം പുതിയ കോവിഡ് രോഗികൾ..

എരുമേലി : ഇന്നലെ എരുമേലി പഞ്ചായത്തിൽ 131 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 71 പുതിയ രോഗികളെ കൂടി കണ്ടെത്തി. അതോടെ എരുമേലി പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഇരുനൂറിലധികം പുതിയ കോവിഡ് രോഗികൾ ആണ് ഉണ്ടായിരിക്കുന്നത്. നിലവിൽ എരുമേലി പഞ്ചായത്തിൽ മാത്രം 450 നുമേൽ കോവിഡ് രോഗബാധിതർ ഉണ്ട്.

കർശനനിയന്ത്രണങ്ങളിൽ കോവിഡ് വ്യാപനത്തോത് കുറഞ്ഞിരുന്ന എരുമേലി പഞ്ചായത്തിൽ രോഗബാധിതരുടെ എണ്ണം വീണ്ടും ക്രമാതീതമായി ഉയരുകയാണ്. ഒന്നരവർഷത്തോളമായി തുടരുന്ന മഹാമാരിയെ പ്രതിരോധിക്കാൻ പോലീസും ആരോഗ്യവകുപ്പും ഗ്രാമപ്പഞ്ചായത്തും ശ്രമിച്ചിട്ടും രോഗബാധിതരുടെ എണ്ണം നാൾതോറും ഗണ്യമായി ഉയരുകയാണ്. നിയന്ത്രണത്തിലെ ഇളവുകളാണ് രോഗവ്യാപനത്തോത് കൂട്ടിയതെന്നാണ് ആക്ഷേപം.

error: Content is protected !!