KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏ.കെ.ജെ. എം സ്കൂളിൽ ഓൺലൈൻ അദ്ധ്യാപക ദിനാഘോഷം നടത്തി

കാഞ്ഞിരപ്പള്ളി : ഏ.കെ.ജെ. എം ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ അദ്ധ്യാപക ദിനാഘോഷം നടത്തി. ഗുരുവന്ദനത്തോടെ ആരംഭിച്ച അധ്യാപക ദിനത്തിൽ സ്കൂൾ മാനേജർ ഫാ.സ്റ്റീഫൻ സി .തടം എസ്.ജെ. എല്ലാ അദ്ധ്യാപകർക്കും സന്ദേശം നൽകി. ഭാവി പൗരന്മാരെ വാർത്തെടുക്കുന്ന ഉദാത്ത മാതൃകകളാണ് അദ്ധ്യാപകരെന്നും ഇവർ സ്കൂളിന്റെ വെളിച്ചവും ചൈതന്യവുമാണെന്നും അഭിപ്രായപ്പെട്ടു.

സ്കൂൾ വിദ്യാർത്ഥികൾ അവരുടെ അദ്ധ്യാപകർക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് പരിചയപ്പെടുത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാ.അഗസ്റ്റിൻ പീടികമല എസ്.ജെ. അദ്ധ്യാപക ദിന സന്ദേശം നൽകി. എൽ .പി. കോഡിനേറ്റർ മായാ മിസ്സിന്റെ ഗാനത്തിലൂടെ പഠന പ്രവർത്തനങ്ങൾ ചിത്രീകരിച്ചു. കൊച്ചു കുട്ടികൾ അവതരിപ്പിച്ച മോഡൽ ക്ലാസ്സ് ശ്രദ്ധേയമായി. കോവിഡ് കാലത്തും ഓൺലൈൻ ക്ലാസ്സിലൂടെ വിദ്യാർത്ഥികൾക്ക് വെളിച്ചം പകർന്നു നൽകി വിജയ തിളക്കം തീർക്കുന്ന അദ്ധ്യാപകർക്കുള്ള ആദരം കൂടിയായി ഈ അദ്ധ്യാപക ദിനം മാറി.

error: Content is protected !!