KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചികിത്സാ സഹായം നൽകി

മുണ്ടക്കയം: ഇരു വൃക്കകളും തകരാറിലായ ചെളിക്കുഴി സ്വദേശിയും പെയിന്റിങ്‌ തൊഴിലാളിയുമായ പേരുചേരിൽ സുരേഷിന് ചികിത്സാ സഹായം കൈമാറി. രണ്ടു വൃക്കകളും തകരാറിലായതോടെ ചികിത്സയ്ക്ക് പണമില്ലാതെ നിർധന കുടുംബം ബുദ്ധിമുട്ടുകയാണ്. 

ഡയാലിസിസ് ചെയ്യാൻ പണമില്ലാതെ പ്രയാസപ്പെടുന്ന സുരേഷിന്റെ ചികിത്സാസഹായത്തിനായി മുണ്ടക്കയം രണ്ടാം വാർഡിലെ ആളുകൾ സമാഹരിച്ച തുക പഞ്ചായത്തംഗം സി.വി.അനിൽകുമാർ വീട്ടിലെത്തി കൈമാറി. സി.ഡി.എസ്. അംഗം റാണി റോബർട്ട്‌, സുജേഷ് പി.ആർ., റിനോഷ് രാജേഷ്, സുമേഷ് കെ.ടി. എന്നിവർ പങ്കെടുത്തു.

error: Content is protected !!