KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റിലേ സത്യാഗ്രഹം ഇന്ന് ആരംഭിക്കും

കാഞ്ഞിരപ്പള്ളി: ഇന്ധന-പാചകവാതക വിലവർധന, കോവിഡ് വാക്‌സിൻ അനുവദിക്കാത്ത കേന്ദ്ര സർക്കാർ നയത്തിനെതിരേയും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി ബി.എസ്.എൻ.എൽ. ഓഫീസിനുമുൻപിൽ ആറ്, എഴ്, എട്ട്, പത്ത് തീയതികളിൽ റിലേ സത്യാഗ്രഹം നടത്തും. ഒൻപതിന് മേഖലാ കമ്മിറ്റികളിൽ യുവജനറാലി നടത്തും. 

ആറിന് രാവിലെ ഒൻപതിന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ബി.ആർ.അൻഷാദ് അധ്യക്ഷത വഹിക്കും. ഏഴിന് സംഘടനയുടെ ജില്ലാ പ്രസിഡന്റ് കെ.ആർ.അജേഷും എട്ടിന് ജില്ലാ സെക്രട്ടറി സജേഷ് ശശി 10-ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം ജെയ്ക്ക് തോമസും ഉദ്ഘാടനം ചെയ്യും. പത്തിന് പകൽ മൂന്നിന് ചേരുന്ന സമാപന സമ്മേളനം സി.പി.എം. ഏരിയാ സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്യും.

error: Content is protected !!