ഇളംകാട് – കൊടുങ്ങ റോഡിന് 25 ലക്ഷം രൂപ അനുവദിച്ചു
മുണ്ടക്കയം: ഇളംകാട് – കൊടുങ്ങ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് 25 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ഭരണാനുമതി നേടിയതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 2018ലെ പ്രളയത്തിൽ സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് ചെറുവാഹനങ്ങൾ ഒഴികെയുള്ള മറ്റു വാഹനങ്ങളുടെ ഗതാഗതം ഇതുവഴി പൂർണമായും നിലച്ചിരിക്കുകയാണ്. ഇളങ്കാട് നിന്നും കൊടുങ്ങ വഴി പൂഞ്ഞാർ അടിവാരത്ത് എത്തിച്ചേരുന്ന ഈ റോഡ് കൊടുങ്ങ പ്രദേശത്തെ 250 ഓളം കുടുംബങ്ങളുടെ ഏക ഗതാഗത മാർഗമാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് ഗതാഗത യോഗ്യമാക്കുമെന്നും എംഎൽഎ അറിയിച്ചു.