KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മേരീക്വീൻസ് ആശുപത്രിയുടെ മോഡുലാർ ഒ.റ്റി, ക്രിട്ടിക്കൽ കെയർ സമുച്ചയം ഉദ്‌ഘാടനം ചെയ്തു

കാഞ്ഞിരപ്പളളി : മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ അറുപത്തിയഞ്ചാം വാർഷിക ദിനത്തോട് അനുബന്ധിച്ച് നൂതന സംവിധാനങ്ങളോട് കൂടി നിർമ്മിച്ച മോഡുലാർ ഓപ്പറേഷൻ തീയേറ്റർ സമുച്ചയവും, ക്രിട്ടിക്കൽ കെയർ യൂണിറ്റുകളും ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്‌ഘാടനം ചെയ്തു.

പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തിയ ചടങ്ങിൽ, ഓപ്പറേഷൻ തിയ്യേറ്റർ, ക്രിട്ടിക്കൽ കെയർ വിഭാഗം സമുച്ചയങ്ങളുടെ ആശീർവാദം കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ നിർവ്വഹിച്ചു. എല്ലാ സ്റ്റാഫ് അംഗങ്ങൾക്കുമായി മേരീക്വീൻസ് നൽകുന്ന ഇൻഷുറൻസ് പദ്ധതി പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്‌ഘാടനം ചെയ്തു. സി.എം.ഐ സഭ പ്രൊവിൻഷ്യാൾ ഫാ. ജോർജ് ഇടയാടിയിൽ സി.എം.ഐ, ആശുപത്രി ചെയർമാൻ ഫാ. ജോസ് ആന്റണി പടിഞ്ഞാറേപ്പറമ്പിൽ സി.എം.ഐ, ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ഫാ. ജെയിസ് വയലിക്കുന്നേൽ സി.എം.ഐ, ഫാ. ബോബിൻ കുമാരേട്ട്‌ സി.എം.ഐ, ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ, എച്ച. ആർ മാനേജർ അജോ വാന്തിയിൽ, സി.ഒ.ഒ ഗിരീഷ് ജോസഫ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

error: Content is protected !!