പൊതുവഴികൾ ഏറ്റെടുക്കും
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ പൊതുവഴികൾ ഏറ്റെടുത്ത് പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നതിന് തീരുമാനിച്ചു. തേജസ് നഗർ റോഡ് (വാർഡ് ഒന്ന്), വിഴിക്കിത്തോട് – പരുന്തൻമല – മലന്പുറം റോഡ് (വാർഡ് 18), മുണ്ടപ്പള്ളി – കൊല്ലനിക്കൽ റോഡ് (വാർഡ് മൂന്ന്), എറികാട് – കൊച്ചുപൂവത്തുംമൂട്ടിൽ റോഡ് (150 മീറ്റർ കൂടി അധികമായി ഏറ്റെടുക്കുന്നു – വാർഡ് അഞ്ച്) എന്നീ റോഡുകളാണ് ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ 15 ദിവസത്തിനുള്ളിൽ പഞ്ചായത്ത് സെക്രട്ടറി മുന്പാകെ രേഖാമൂലം സമർപ്പിക്കേണ്ടതാണ്. നിർദിഷ്ട സമയത്തിനുള്ളിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ലഭിക്കാത്തപക്ഷം പ്രസ്തുത വഴികൾ പഞ്ചായത്ത് ഏറ്റെടുക്കുന്നതായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.