കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ 18ന് അവസാനിക്കും
കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ 18ന് അവസാനിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
കോവിഡ് ബാധിതരായതുമൂലമോ മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നതു മൂലമോ വാക്സിൻ ഇപ്പോൾ സ്വീകരിക്കാൻ കഴിയാത്തവർ ഒഴികെയുള്ള എല്ലാവരും 18നകം വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണം.