എ​രു​മേ​ലി​യി​ൽ ഇ​ന്ന് അ​വി​ശ്വാ​സം: ഇ​ട​ഞ്ഞ് സി​പി​ഐ

എ​രു​മേ​ലി: കോ​ൺ​ഗ്ര​സ്‌ പി​ന്തു​ണ​യു​ള്ള പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​ജെ. ബി​നോ​യി​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ യോ​ഗം ഇ​ന്ന്. അ​തേ​സ​മ​യം​അ​വ​സാ​ന നി​മി​ഷം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ എ​ൽ​ഡി​എ​ഫ് ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സി​പി​ഐ ക്ക് ​ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫ്. വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഇ​ന്ന​ത്തെ അ​വി​ശ്വാ​സ പ്ര​മേ​യ യോ​ഗ​ത്തി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്കാ​നാ​ണ് സി​പി​ഐ​യു​ടെ തീ​രു​മാ​നം. ഇ​ക്കാ​ര്യം ഇ​ന്ന​ലെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.  
ഒ​രു വ​നി​താ അം​ഗം മാ​ത്ര​മാ​ണ് സി​പി​ഐ​ക്കു​ള്ള​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സി​പി​ഐ​ക്ക് ന​ൽ​കി​യാ​ൽ പ്ര​സി​ഡ​ന്‍റ് വ​നി​താ സം​വ​ര​ണം ആ​യ എ​രു​മേ​ലി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും വ​നി​ത​യാ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലെ ചി​ല​ർ എ​തി​ർ​പ്പ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​എ​തി​ർ​പ്പ് കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് സി​പി​ഐ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. സി​പി​ഐ​യു​ടെ പി​ന്തു​ണ ഇ​ല്ലാ​തെ അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​ക്കാ​നു​ള്ള അം​ഗ​ബ​ലം എ​ൽ​ഡി​എ​ഫി​ലി​ല്ല. അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള യോ​ഗം ചേ​ര​ണ​മെ​ങ്കി​ൽ 23 അം​ഗ​ങ്ങ​ൾ ഉ​ള്ള എ​രു​മേ​ലി​യി​ലെ ഭ​ര​ണ​സ​മി​തി​യി​ൽ കു​റ​ഞ്ഞ​ത് 12 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്ക​ണം.
സി​പി​ഐ വി​ട്ടു​നി​ന്നാ​ൽ നി​യ​മാ​നു​സൃ​ത​മാ​യ ഈ ​ക്വോ​റം തി​ക​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​പി​ഐ യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ സി​പി​എ​മ്മും എ​ൽ​ഡി​എ​ഫും നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ന്ന​ത്. എ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​ൽ നി​ന്നു കൂ​റു​മാ​റി​യ ഒ​രു അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യി​ൽ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​യ​തി​നാ​ലാ​ണ് യു​ഡി​എ​ഫി​ന്‍റെ പി​ന്തു​ണ​യു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യി​ക്കെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് എ​ൽ​ഡി​എ​ഫ് ഒ​രു​ങ്ങി​യ​ത്. 
സി​പി​എം പ്ര​തി​നി​ധി​യാ​യ പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ജോ​ർ​ജ്കു​ട്ടി​ക്കെ​തി​രേ ക​ഴി​ഞ്ഞ​യി​ടെ കോ​ൺ​ഗ്ര​സ്‌ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നീ​ക്കം ന​ട​ത്തി​യ​പ്പോ​ഴാ​ണ് കോ​ൺ​ഗ്ര​സി​ലെ ഒ​രു അം​ഗം വി​ട്ടു​നി​ന്ന​ത്. കൂ​റു മാ​റി ഈ ​അം​ഗം വി​ട്ടു നി​ന്ന​ത് മൂ​ലം ക്വോ​റം ന​ഷ്‌​ട​പ്പെ​ടു​ക​യും അ​വി​ശ്വാ​സ പ്ര​മേ​യ അ​വ​ത​ര​ണ യോ​ഗം ന​ട​ത്താ​നാ​വാ​തെ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. കൂ​റു മാ​റി​യ ഇ​രു​മ്പൂ​ന്നി​ക്ക​ര വാ​ർ​ഡ് അം​ഗം പ്ര​കാ​ശ് പ​ള്ളി​ക്കൂ​ട​ത്തെ അ​യോ​ഗ്യ​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല. 
ഇ​ന്ന് അ​വി​ശ്വാ​സ പ്ര​മേ​യ യോ​ഗ​ത്തി​ൽ വീ​ണ്ടും നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത ശ​ക്ത​മാ​യി​ട്ടു​ണ്ട്. രാ​വി​ലെ 11 നാ​ണ് യോ​ഗം ചേ​രു​ക. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി എ​സ്. ഫൈ​സ​ൽ ആ​ണ് വ​ര​ണാ​ധി​കാ​രി.

error: Content is protected !!