KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട്ടിൽ നിയന്ത്രണം നീട്ടി

പാറത്തോട്: ഗ്രാമപ്പഞ്ചായത്തിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ 22 വരെ നീട്ടി. ബുധനാഴ്ച പഞ്ചായത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. പഞ്ചായത്തിൽ ആറ് വാർഡുകൾ അതീവ നിയന്ത്രണ മേഖലയിലും ആറ് വാർഡുകൾ കൺടെയ്ൻമെന്റ് സോണിലുമാണ്. മൂന്നാമത്തെ ആഴ്ചയാണ് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ പത്ത് വാർഡുകൾ അധിക നിയന്ത്രണ മേഖലയിലാണ്. പഞ്ചായത്തിലും നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു

error: Content is protected !!