KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായി കാണപ്പെട്ട കർണാടക സ്വദേശി യുവാവിനെ പോലീസ് ആശ്രമത്തില്‍ എത്തിച്ചു

കാഞ്ഞിരപ്പള്ളി : ചിറ്റടി ഭാഗത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായി കാണപ്പെട്ട കർണാടക സ്വദേശിയായ വിമൽ കുമാർ എന്ന യുവാവിനെ പോലീസ് കാഞ്ഞിരപ്പള്ളി തമ്പലക്കാട് പെനുവേൽ ആശ്രമത്തില്‍ പ്രവേശിപ്പിച്ചു.

മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ PRO SI സജി കുര്യാക്കോസ്, ജനമൈത്രി ബീറ്റ് ഓഫിസറായ GSI ബാബു, CPO മാരായ ഷെഫീക്ക്, ജോഷി, ശരത്, അഖിൽ എന്നിവര്‍ ചിറ്റടിയിൽ എത്തി യുവാവിന്റെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി, ഭക്ഷണം നൽകി അനുനയിപ്പിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധനക്ക് വിധേയനാക്കിയ ശേഷം കാഞ്ഞിരപ്പള്ളി തമ്പലക്കാട് പെനുവേൽ ആശ്രമത്തില്‍ കൊണ്ടു ചെന്നാക്കി വേണ്ട സഹായങ്ങൾ നൽകുകയായിരുന്നു.

error: Content is protected !!